ഹോട്ടലിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ കേസെടുത്തു.
തളിപ്പറമ്പ്: ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ കാര്‍ റിവേഴ്സ് എടുക്കവെ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.
കെ.എല്‍.58 ഡബ്ല്യു-342 കാര്‍ ഡ്രൈവറുടെ പേരിലാണ് കേസ്.
ഇക്കഴിഞ്ഞ ജൂലൈ-14 ന് വൈകുന്നേരം 6.20 നായിരുന്നു സംഭവം.
കപ്പാലത്തെ കരീംസ് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ചെറുകുന്നിലെ വളപ്പിലെ പീടികയില്‍ വി.പി.നസീബ്(30), സുഹൃത്തുക്കളായ ജബ്ബാര്‍, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നസീബിന്റെ പരാതിയിലാണ് കേസ്.