ഇറങ്ങും മുമ്പ് ബസ് വിട്ടു-യാത്രക്കാരന് വീണ് പരിക്കേറ്റു.

തളിപ്പറമ്പ്: യാത്രക്കാരന്‍ ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍െതറിച്ചുവീണ യാത്രക്കാരന് ഗുരുതര പരിക്ക്.

പട്ടുവം അരിയിലെ ഷഹാന മന്‍സിലില്‍ പി.വി.മുഹമ്മദ്കുഞ്ഞിക്കാണ്(70)പരിക്കേറ്റത്.

ഇയാളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ്-6 ന് വൈകുന്നേരം 6.25 നായിരുന്നു അപകടം.

പട്ടുവം അരിയില്‍ കോളനി ബസ്‌റ്റോപ്പില്‍ സല്‍സബീല്‍ എന്ന ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവെ ഡ്രൈവര്‍ അലക്ഷ്യമായി ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

മുഹമ്മദ്കുഞ്ഞി ഇതോടെ റോഡില്‍ തെറിച്ച് വീഴുകയായിരുന്നു.

ബസ് ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.