സഹപാഠി ഓടിച്ച സ്‌ക്കൂട്ടര്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.
തളിപ്പറമ്പ്: സഹപാഠി ഓടിച്ച സ്‌ക്കൂട്ടര്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.
തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനി മാതമംഗലം താറ്റ്യേരിയിലെ മീത്തലെപുരയില്‍ അബ്ദുള്‍ മുജീബിന്റെ മകള്‍ എം.പി.മഹ്‌ലൂഫ(18)നാണ് പരിക്കേറ്റത്.
ആഗസ്റ്റ്-11 ന് വൈകുന്നേരമായിരുന്നു സംഭവം.
ക്ലാസ് കഴിഞ്ഞ് ഗവ.ആശുപത്രി സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം നടന്നുപോകവെ ഇത് കോളേജിലെ ആസിഫ(18)ഓടിച്ച കെ.എല്‍-86 സി-9606 സ്‌ക്കതൂട്ടര്‍ പിറകിലൂടെ വന്ന് ഇടിക്കുകയായിരുന്നു.
റോഡില്‍ വീണ് മഹ്‌ലൂഫയുടെ ഇടതുകാലിന് പരിക്കേറ്റു.
ആസിഫയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
