തളിപ്പറമ്പ്: തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു.
ഏഴാംമൈല്‍ പട്ടിണിത്തറക്ക് സമീപം താമസിക്കുന്ന ഇ.എന്‍.സജീവന്‍ (55) ആണ് മരിച്ചത്.
ഭാര്യ: ദീപ.
മക്കള്‍: അര്‍ജുന്‍, ആദര്‍ശ്, അഭിനന്ദ്.
സഹോദരങ്ങള്‍: പ്രസന്നന്‍, അനിത, സുരേഷ്.
പരേതരായ ബാലന്‍-കൗസല്യ ദമ്പതികളുടെ മകനാണ്.
സംസ്‌കാരം വൈകുന്നേരം 6 മണിക്ക് വടക്കാഞ്ചേരി കപ്പണതട്ട് പൊതുശ്മശാനത്തില്‍.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സജീവന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
അപകടത്തില്‍ വേറെ 2 പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ദേശിയപാതയില്‍ തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപം നവംബര്‍ 6 ന് രാവിലെ ആയിരുന്നു അപകടം.
സജീവനോടൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി സലീം, ചെറുപുഴ സ്വദേശിയും ഇടുക്കി കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരനുമായ ജിയോ എന്നി വര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇവര്‍ ചികില്‍യിലാണ്.