വെള്ളാവില്‍ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.

തളിപ്പറമ്പ്:വെള്ളാവില്‍ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.   മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്.

ബീഹാര്‍ സ്വദേശി ഹൊപാനോ സോറന്‍(38) ആണ് മരിച്ചത്. ത്രിമൂര്‍ത്തിക്ക് ഗുതരമായി പരിക്കേറ്റു.

ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മുതുകുടയിലെ രമേശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്തോടെയാണ് അപകടം.

മിക്‌സ്‌ചെയ്ത ജില്ലിയുമായി പോകുകയായിരുന്ന കെ.എല്‍.59 ഡി-9846 ടിപ്പര്‍ലോറിയാണ് അപകടത്തില്‍ പെട്ടത്.