ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.
പരിയാരം: ആബുലന്‍സ് ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.
അടുത്തില സ്വദേശിയും ഏഴോം ബാങ്ക് ഡ്രൈവറുമായഎം.പ്രജീഷാണ്(42) മരിച്ചത്.
. കെ.എസ്.ടി. പി റോഡില്‍ ചെറുതാഴം അമ്പലം റോഡില്‍ ഇന്നലെ(ചൊവ്വ) രാവിലെ ഏഴോടെയായിരുന്നു സംഭവം.
പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് പ്രജീഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ പ്രജീഷിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അടുത്തിലയിലെ സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് പ്രജീഷ്.
ഭാര്യ: കെ.സൗമ്യ(കുന്നരു).
മക്കള്‍: പല്ലവി, പ്രണോയ് നാരായണ്‍. പരേതനായ പി.നാരായണന്റെയും തങ്കത്തിേെന്റയും മകനാണ്.
സഹോദരങ്ങള്‍: എം.ഉമേഷ് (തിരുവനന്തപുരം), നിഷ ഹരിദാസ് (പിലാത്തറ), ജിഷ ദിനേശന്‍ (കരിവെള്ളൂര്‍).
