ഓട്ടോയിടിച്ച് പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

 

പയ്യന്നൂര്‍: ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ  ഡ്രൈവര്‍  മരിച്ചു.

പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷ് (40) ആണ് മരിച്ചത്.

കഴിഞ്ഞ 6 ന് രാത്രി 9 മണിയോടെ പെരുമ്പ ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം.

പെരുമ്പയില്‍ ഗുഡ്‌സ് ഓട്ടോ  ഡ്രൈവറായ
സുനീഷ് ഗുഡ്‌സ് ഓട്ടോ റോഡരുകില്‍ നിര്‍ത്തി കടയിലേക്ക് സാധനം വാങ്ങാന്‍

പോകുന്നതിനിടയില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു റോഡിലേക്ക് തലയടിച്ചു വീണ് സാരമായി

പരിക്കേറ്റ സുനീഷിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിച്ചു ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

കുനിയില്‍ വാസുക്കുട്ടി-കെ.വി.ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ-ദീപ (കിള്ളിമംഗലം പാലക്കാട്). മക്കള്‍-ഗോവിന്ദ് ബാല്‍, ആശിഷ് ബാല്‍. സഹോദരങ്ങള്‍-വിനീഷ്, അനശ്വര.