ബസ് തട്ടി പരിക്കേറ്റ വീട്ടമ്മ മരിച്ചു.
പരിയാരം: ബസ് തട്ടി പരിക്കേറ്റ വീട്ടമ്മ മരിച്ചു.

എരമം-കുറ്റൂര്‍ കക്കറ ചേപ്പാത്തോട്ടെ
പടിഞ്ഞാറേ വീട്ടില്‍ പി.വി.രുഗ്മിണി(68)ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.20 ന് കക്കറയിലായിരുന്നു സംഭവം.
കടുക്കാരത്തേക്ക് പോകാന്‍ ശ്രീനിധി ബസില്‍ കയറാന്‍ ശ്രമിക്കവെ ബസ് തട്ടി പരിക്കേറ്റ രുഗ്മിണിയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
വേങ്ങയില്‍ കണ്ണന്റെ ഭാര്യയാണ്.
മക്കള്‍: സുരേഷ്, രാജേഷ്, സുമ.
മരുമക്കള്‍: പ്രിയ, സന്ധ്യ, ഹരീഷ്.
സംസ്‌ക്കാരം നാളെ വൈകുന്നേരം കക്കറ പൊതുശ്മശാനത്തില്‍.
