സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു.

തളിപ്പറമ്പ്: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു.

മന്ന ഫാറൂഖ് നഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ കൊടിയില്‍ ഹൗസില്‍ ആമിന(61) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ ഇന്നലെ രാത്രി മരിച്ചത്.

25 ന് രാവിലെ 9.30ന് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കേരള ആയുര്‍വേദ വൈദ്യശാലക്ക് സമീപത്തായിരുന്നു അപകടം.

റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ആമിനയെ തളിപ്പറമ്പ് ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കെ.എല്‍ 59 എക്‌സ് 984 നമ്പര്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പരേതനായ സി.പി.മുഹമ്മദലിയുടെ ഭാര്യയാണ്.

ഉമ്മ: മറിയം.

മക്കള്‍: മുര്‍ഷിദ്, മുംതാസ്.

മരുമക്കള്‍: മാജിത (കുറ്റിക്കോല്‍ ), മുഹമ്മദ് ബഷീര്‍ (നാറാത്ത്).

സഹോദരങ്ങള്‍: അബ്ദുള്‍ സലാം, ഗഫാര്‍ , മുഹമ്മദ്കുഞ്ഞി, സിദ്ദിക്ക്, മുസ്തഫ, സുബൈര്‍, ബീഫാത്തിമ, ഷെരീഫ.

കബറടക്കം ഇന്ന് വൈകുന്നേരം മന്ന മഖാമില്‍ നടക്കും.