പറശിനി പീഡനക്കേസിലെ പ്രതി തൂങ്ങിമരിച്ചു.
മാട്ടൂല്‍: പറശിനിക്കടവ് പെണ്‍വാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മാട്ടൂല്‍ ജസീന്ത ബില്‍ഡിങ്ങിന് സമീപത്തെ തോട്ടത്തില്‍ ടി.ജിതിന്(33) നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പരേതനായ ബാലകൃഷ്ണന്-ഗീത ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: മിഥുന്, ശരത്ത്.
ടൈല്‍സ് പണിക്കാരനായ ജിതിന് അമിതമായി മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പറശിനിക്കടവില്‍ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിന്.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.