രണ്ടാനച്ഛന് മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു-
മണത്തണ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടാനച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ച മണത്തണയിലെ ചേണാല് വീട്ടില്‍ ബിജു ചാക്കോ (50) മരണപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട്ടെ മിംസ് ആശുത്രിയിലായിരുന്നു അന്ത്യം.
രണ്ടാഴ്ച മുമ്പാണ് ബിജു അക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ മണത്തണ ടൗണിലെ കുളത്തിലേക്ക് പോവുന്നതിനിടെയാണ് സംഭവം.
ജീപ്പില്‍ പോകുമ്പോള്‍ റോഡില്‍ കല്ലുകള്‍ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു.
ജീപ്പില്‍നിന്ന് ഇറങ്ങിയോടുന്നതിനിടെ വെട്ടുകത്തികൊണ്ട് ബിജുവിന്റെ കൈയില്‍ വെട്ടുകയും ആശുപത്രിയില്‍ കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ജീപ്പിന്റെ സീറ്റില്‍ ആസിഡായതിനാല്‍ മറ്റൊരു വാഹനത്തില്‍ അയല്‍വാസികളാണ് ബിജുവിനെ ഒരു മണിക്കൂറിനു ശേഷം പേരാവൂരിലെ ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ അന്ന് തന്നെ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
ബിജുവിനെ അക്രമിച്ച കേസില്‍ രണ്ടാനച്ഛന് മങ്കുഴി ജോസ് (67), സഹായി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരന്(58) എന്നിവര്‍ റിമാന്‍ഡിലാണ്.
പരേതനായ ചാക്കോ-ലീലാമ്മ ദമ്പതികളുടെ മകനാണ് ബിജു. ഭാര്യ: ഷെല്‍മ. മകന്:ലിയോ. സഹോദരങ്ങള്‍: ബിന്ദു, ബിനു,ലിജോ. സംസ്കാരം പിന്നീട്.