തലക്കടി തല്‍ക്കാലം ഒഴിവായി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: മെയിന്‍ റോഡിലെ നടപ്പാതകളില്‍ കാല്‍നടക്കാരെ ദ്രോഹിക്കുന്ന വിധത്തില്‍ തൂക്കിയിട്ട ബാഗുകളും മറ്റ് വില്‍പ്പന സാധനങ്ങളും നഗരസഭാ അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്തു.

ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഇവ നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതരോട് അവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇത് സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ നല്‍കിയിരുന്നു.