ഫുട്ബോള്‍ സമ്മാന തുക ദയക്ക് കൈമാറി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാന ഇന്റര്‍ മെഡിക്കല്‍ ഫുട്ബോള്‍ ജേതാക്കള്‍ക്ക് ലഭിച്ച സമ്മാന തുക മെഡിക്കല്‍ കോളേജില്‍ സ്വാന്ത്വന പരിചരണ രംഗത്ത് പ്രവൃത്തിക്കുന്ന ദയ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നല്കി മാതൃകയായി.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് യൂണിയനാണ് മത്സരം സംഘടിപ്പിച്ചത്.
കേരളആരോഗ്യ സര്‍വ്വകലാശാല ഫുടബോള്‍ ടീം സെലക്ഷനില്‍ പങ്കെടുക്കാന്‍ പോകവെ വാഹാനാപകടത്തില്‍ മരണപ്പെട്ട മെഡിക്കല്‍ കോളജ് മുന്‍ ഫുട്ബോള്‍ ടീം ക്യാപ്ടന് മിഫ്സലു റഹ്മാന്റെ സ്മരണയ്ക്കായാണ് സ്വാന്ത്വന പരിചരണത്തിനു വേണ്ടി സമ്മാന നല്‍കിയത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. പ്രതാപ് ദയ ചാരിറ്റബിള്‍ സൊസൈറ്റി സിക്രട്ടറി സീബാ ബാലന് തുക കൈമാറി.
മെഡിക്കല്‍ സുപ്രണ്ട് ഡോ.കെ.സുധീപ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദരന്‍, എക്കൗണ്ട്സ് ഓഫീസര്‍ എം.അനില്‍കുമാര്‍ , കായിക വിഭാഗം മേധാവി ഡോ.പി.പി. ബിനീഷ്,
കോളജ് സ്റ്റുഡന്റ്സ് യൂണിയന് ചെയര്മാന് സി.വി. ഷാനിദ് , ജന. സിക്രട്ടറി മുനീസ് റഹ്മാന് , സ്പോര്‍ട്സ് ക്യാപ്റ്റന്‍ ഹര്‍ഷില്‍, ദയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
