കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലേക്ക് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച്.
പിലാത്തറ: പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ ഗ്രാമസഭാ തീരുമാനങ്ങളെ അട്ടിമറിക്കുന്നത് ജനകീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ജനപ്രതിനിധികളുള്ള വാര്‍ഡുകളെ ഫണ്ട് വിനിയോഗത്തിലും പദ്ധതികളിലും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു
പി.ടി.മാത്യു. പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ കെ.ആലികുത്തിഹാജി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി.അംഗം എം.പി.ഉണ്ണികൃഷ്ണന്‍, യു.ഡി.എഫ്. കല്യാശ്ശേരി നിയോജകമണ്ഡലം കണ്‍വീനര്‍ എസ്.കെ.പി.സക്കറിയ, യൂത്ത് കോണ്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ,
കെ.എസ്.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.ജനാര്‍ദ്ദനന്‍,
കടന്നപ്പള്ളി മുസ്തഫ, സി.എ.ജോണ്‍, കെ.പി.മുരളീധരന്‍, ശിഹാബ് അലക്കാട് എന്നിവര്‍ പ്രസംഗിച്ചു.
ഈ വിഷയത്തില്‍ യു.ഡി.ഫ്. ജനപ്രതിനിധികളായ എന്‍.കെ.സുജിത്ത്, ജംഷീര്‍ ആലക്കാട്, ഷംസീറഅലി എന്നിവര്‍ കഴിഞ്ഞ ദിവസം ഭരണ സമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോയിരുന്നു.
കണ്ടോന്താറില്‍ നിന്നും തുടങ്ങിയ മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് കൈതപ്രം, കെ.കെ.പി.ബാലകൃഷ്ണന്‍, അക്ഷയ് പറവൂര്‍, രാജേഷ് മല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
