തളിപ്പറമ്പില്‍ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിഷന്‍ പ്രതിഷേധം നടത്തി.
ഗതാഗത വകുപ്പ് പരിഷ്‌കരിച്ച ടെസ്റ്റ് നടപ്പിലാക്കുന്നതിന് എതിരെ ഡ്രൈവിഗ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റ് ബഹിഷ്‌കരിക്കുകയായിരുന്നു.
സൗകര്യമൊരുക്കാതേയുള്ള പരിഷ്‌കരണമാണ് നടപ്പിലാക്കാന്‍ പോകുന്നത് എന്ന് ആരോപിച്ചും, 4/2024 ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കുക, ഡ്രൈവിംഗ് സ്‌കൂളുകളെ സംരക്ഷിക്കുക എന്ന ആവശ്യങ്ങളുമായിട്ടാണ് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിഷന്‍ പ്രതിഷേധമായി രംഗത്തുവന്നത്.
ഡ്രൈവിംഗ് ടെസ്റ്റുകള്‍ ബഹിഷ്‌കരിച്ചതിന്റെ ഭാഗമായാണ് തളിപ്പറമ്പ് കാഞ്ഞിരക്കാട്ടും ഡ്രൈവിംഗ് ഇന്ന് ടെസ്റ്റുകള്‍ മുടങ്ങിയത്.
എംവിഡി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു.