പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍(70) നിര്യാതനായി.

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍(70) നിര്യാതനായി.

അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1981 ലെ ആമ്പല്‍പൂവാണ് ആദ്യത്തെ സിനിമ. 2022 ല്‍ പുറത്തിറങ്ങിയ എം.മുകുന്ദന്‍ തിരക്കഥ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന സിനിമ.

1994-ല്‍ റിലീസായ എം.ടി.രചിച്ച സുകൃതം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.

സ്‌നേഹപൂര്‍വ്വം മീര, ഒരു സ്വകാര്യം, അയനം, പുലിവരുന്നേ പുലി, ജാലകം, എഴുന്നള്ളത്ത്, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, പുലര്‍വെട്ടം, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, സത്ഗമയ, കാറ്റും മഴയും, ക്ലിന്റ്, ജ്വാലാമുഖി എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍.

ചന്ദ്രികയാണ് ഭാര്യ.