സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി.
തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
കുറ്റ്യേരിയിലെ പുളിയിന്‍കീഴില്‍ വീട്ടില്‍ സജീറിന്റെ പേരിലാണ് കേസ്.
2022 നവംബര്‍ 20 ന് മാവിച്ചേരിയിലെ പാഴുപ്പട്ട പുതിയ പുരയില്‍ പി.പി.മുംതാസിനെ(19) വിവാഹം ചെയ്ത സജീര്‍ കൂടുതല്‍
സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് പരാതി. തളിപ്പറമ്പ് പോലീസ് കേസെടുത്തു.