നാവികസേന അഗ്നിവീര്‍ ബൈക്കപകടത്തില്‍ മരിച്ചു.

മാങ്ങാട്ടുപറമ്പ്:ഇന്ത്യന്‍ നേവിയില്‍ അഗ്‌നിവീറായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശി വിഷ്ണു ജയപ്രകാശ് (22) ഗോവയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.

റിട്ട:സുബേദാര്‍ മേജര്‍ ടി.വി.ജയപ്രകാശന്‍-പി.പി.ലീന(ടീച്ചര്‍, മൊറാഴ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍)ദമ്പതികളുടെ മകനാണ്.

സഹോദരന്‍ കാര്‍ത്തിക് ജയപ്രകാശ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി,കേന്ദ്രീയ വിദ്യാലയം ,കെല്‍ട്രോണ്‍നഗര്‍).

മൃതദേഹം മാങ്ങാട് കെ.എസ്.ഇ.ബി സബ്ബ് സ്റ്റേഷന് സമീപത്തുള്ള ഭവനത്തില്‍ നാളെ (വ്യാഴാഴ്ച)രാവിലെ 7 മണി മുതല്‍ 9 മണി വരെയും കുറുമാത്തൂരിലെ തറവാട്ടു വീട്ടില്‍ 10 മണി മുതലും പൊതുദര്‍ശനത്തിന് വെക്കും.

സംസ്‌കാരം പകല്‍ 11 മണിക്ക് കുറുമാത്തൂരില്‍ നടക്കും.