കര്‍ഷകനെ സഹായിക്കാന്‍ പച്ചക്കറി ചലഞ്ചുമായി കര്‍ഷകസംഘം മാടായി ഏരിയാ കമ്മറ്റി.
പിലാത്തറ: കര്‍ഷകനെ സഹായിക്കാന്‍ പച്ചക്കറി ചാലഞ്ചുമായി കര്‍ഷക സംഘം മാടായി ഏരിയ കമ്മിറ്റി.
ജില്ലയിലെ മികച്ച കര്‍ഷക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാങ്ങിയ പാണപ്പുഴ വില്ലേജിലെ ആലക്കാട് സ്വദേശി മാട്ടുമ്മല്‍ ചന്ദ്രന്റെ പച്ചക്കറി വില്‍പ്പന നടത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കര്‍ഷക സംഘം മാടായി ഏരിയ കമ്മിറ്റി പച്ചക്കറി ചിലഞ്ച് നടത്തി കര്‍ഷകനെ സഹായിക്കാനിറങ്ങിയത്.
20 ക്വിന്റല്‍ വെള്ളരി, 4 ക്വിന്റല്‍ പാവയ്ക്ക എന്നിവ വില്‍ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനമാണ് എറ്റെടുത്തത്.
പൊതു മാര്‍ക്കറ്റില്‍ കിലോക്ക് 28 രൂപയുള്ള നാടന്‍ വെള്ളരി 15 രൂപക്കും, 60 രൂപ വിലയുള്ള പാവയ്ക്ക 25 രൂപക്കുമാണ് വില്‍പ്പന നടത്തുന്നത്.
നരീക്കാംവള്ളി, ചെറുതാഴം മില്‍ക്ക്, പിലാത്തറ, പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കുഞ്ഞിമംഗലം തെക്കുമ്പാട് എന്നീ കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച വില്‍പ്പന നടത്തിയത്.
പച്ചക്കറി വില്പനയുടെ ഉദ്ഘാടനം ചെറുതാഴം മില്‍ക്ക് കോമ്പൗണ്ടില്‍ കര്‍ഷക സംഘം മാടായി ഏരിയ സെക്രട്ടറി എം.വി.രാജീവന് ചെറുതാഴം ക്ഷീരസംഘം പ്രസിഡണ്ട് എ.വി രവീന്ദ്രന് നല്കി നിര്‍വ്വഹിച്ചു.
കെ.പി.വി ഗോവിന്ദന് അധ്യക്ഷത വഹിച്ചു.
എം.വി.ശകുന്തള, കെ.സി തമ്പാന് മാസ്റ്റര്‍, എം. ലക്ഷ്മണന്, സി.വി ഷൈജു എന്നിവര്‍ പ്രസംഗിച്ചു. കെ.സജിത്ത് സ്വാഗതം പറഞ്ഞു.