അയര്‍ലന്റ് വിസ: മാലക്കല്ലിലെ അനിലയുടെ ആറരലക്ഷം സ്വാഹ!

മാലക്കല്ല്: അയര്‍ലണ്ടിലേക്ക് ജോബ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാലക്കല്ല് സ്വദേശിയുടെ ആറരലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് കൊല്ലം സ്വദേശികള്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.

കള്ളാര്‍ മാലക്കല്ല് കൊച്ചുവീട്ടില്‍ ഹൗസില്‍ കെ.എ.സാബുവിന്റെ മകള്‍ കെ.എസ്.അനില(26)ന്റെ പരാതിയിലാണ് കേസ്.

കൊല്ലം ഇരവിപുരം കവളപ്പാറ എന്‍.എ.സി ജംഗ്ഷനില്‍ അറഫനഗര്‍-45 ല്‍ പുത്തന്‍ പുരയില്‍ വീട്ടില്‍ ആസാദ് അഷറഫ്, കൊല്ലം മയ്യനാട് അക്കോലിന്‍ചേരി തോപ്പില്‍ മുക്ക് ഷീബ ഭവനില്‍ ജെ.ഷമീം, ഇവരുടെ സ്ഥാപനമായ കാലിബറി കണ്‍സള്‍ട്ടന്‍സിയുടെ മാനേജര്‍ നിയാസ് എന്നിവരുടെപേരിലാണ് കേസെടുത്തത്.

2023 മെയ്-26 മുതല്‍ സെപ്തംബര്‍ 28 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് പ്രതികള്‍ക്ക് വിസ ലഭിക്കുന്നതിനായി ആറര ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയത്.

എന്നാല്‍ ഇത്രയും കാലമായിട്ടും വിസസയോ പണമോ നല്‍കിയില്ലെന്നാണ് പരാതി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.