ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം.

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 6 മുതല്‍ 13 വരെ നടക്കും.

ഒക്ടോബര്‍ 6 ന് രാത്രി 7 മണിക്ക് മൂത്തേടം നടരാജ മണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍ അരങ്ങേറും.

8 ന് ചൊവ്വാഴ്ച രാത്രി 7 മണി മുതല്‍ ക്ലാസിക്കല്‍ നൃത്തനൃത്യങ്ങള്‍.

ഒക്ടോബര്‍ 10 വ്യാഴം രാത്രി 7 മണിക്ക് ഗ്രാന്മകലാവേദി ബ്ലാത്തൂര്‍ അവതരിപ്പിക്കുന്ന സംഗീത നിശ.

ഒക്ടോബര്‍ 12 ന് വൈകുന്നേരം 6.30 ന് വാദ്യകലാരത്‌നം പയ്യാവൂര്‍ ഗോപാലന്‍ കുട്ടി മാരാരുടെ നേതൃത്വത്തില്‍ മൂത്തേടം വാദ്യകലാ സംഘത്തിന്റെ ചെണ്ടമേളം അരങ്ങേറ്റം നടക്കും.

രാത്രി 8 മണി മുതല്‍ വാഹന പൂജ. ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ 7 മണിക്ക് ഗ്രന്ഥപൂജ, ഗ്രന്ഥം എടുക്കല്‍, എഴുത്തിനിരുത്ത് എന്നിവ നടക്കും.