എ.കെ.പി.എ തളിപ്പറമ്പ് വൈസ്റ്റ് യൂണിറ്റ് സമ്മേളനം.

തളിപ്പറമ്പ്: എ.കെ.പി.എ. തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ഹരി കീഴാറ്റൂര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന തലത്തില്‍ നടന്ന ബെഞ്ച് പ്രസില്‍ മൂന്നാം സ്ഥാനം നേടിയ യൂണിറ്റ് അംഗം രാജേഷ് പട്ടുവത്തിന്റെ മകള്‍ അമൃത രാജേഷിനുള്ള ഉപഹാരം സംസ്ഥാന ട്രഷര്‍ ഉണ്ണി കൂവോട് സമ്മാനിച്ചു.

യൂണിറ്റ് സെക്രട്ടറി കെം.എം.അനുശാന്ത് യൂണിറ്റ് റിപ്പോര്‍ട്ടും ട്രഷര്‍ ഉഷ ദിനേശന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

അംഗങ്ങളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സിക്ക് ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

യൂണിറ്റ് ഇന്‍ ചാര്‍ജ് ബാബു പ്രണവം, ഗോപാലന്‍ അപ്‌സര, പി.പ്രദിപ് കുമാര്‍, പ്രേംനാഥ് എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി പ്രേംനാഥ് (പ്രസിഡന്റ്), ഹരി കീഴാറ്റൂര്‍( സെക്രട്ടറി ) ഉഷ ദിനേശന്‍ (ജോ.സെക്രട്ടറി) രഞ്ജിത്ത്‌ഗോപിനാഥ് (വൈ. പ്രസിഡണ്ട്) നീരജ് ലക്ഷ്മണന്‍ ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മേഖലാകമ്മിറ്റി അംഗങ്ങളായി ഉണ്ണി കൂവോട്, ഗോപാലന്‍ അപ്‌സര, പ്രേംനാഥ്, ഹരികീഴാറ്റൂര്‍, സോണി ജോസഫ് എന്നിവരെ തെരഞ്ഞെടത്തു.