കലാലയസ്മരണക്കൊപ്പം ബജറ്റ് ചര്‍ച്ചയും സജീവമാക്കി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം.

പിലാത്തറ: നാല്‍പ്പത് വര്‍ഷം മുമ്പുള്ള കലാലയ സ്മരണകള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന ബഡ്ജററുകള്‍ ചര്‍ച്ചയാക്കി സാമ്പത്തിക ശാസ്ത്രബിരുദ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി.

തളിപ്പറമ്പ് ചിന്മയ മിഷന്‍ കോളേജ് 1984-87 വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് കൂടിച്ചേര്‍ന്നത്.

പിലാത്തറയില്‍ നടന്ന പരിപാടി എം.രാധ (കോഴിക്കോട്) ഉദ്ഘാടനം ചെയ്തു.

വര്‍ഗ്ഗീസ് ജോണ്‍ അധ്യക്ഷത വഹിച്ചു.

എം.ശശിധരന്‍ മുള്ളൂല്‍ മുഖ്യപ്രഭാഷണം നടത്തി.

പി.വി.ജയരാജന്‍, ഇ.കുഞ്ഞികൃഷ്ണന്‍, എ.വി.കൃഷ്ണന്‍, ടി.കെ.ശങ്കരന്‍, കെ.എന്‍.ജനാര്‍ദ്ദനന്‍, എ.ടി.വി.ഭാര്‍ഗ്ഗവി, ഇ.പി.ഗിരിജ, കെ.സതീശന്‍, മോളി ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

ബജററ് ചര്‍ച്ചയില്‍ സി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഒ.കെ.നാരായണന്‍ നമ്പൂതിരി, ടി.വി.ദാമോദരന്‍, ടി.വി.രാമചന്ദ്രന്‍, പി.വി.ഗംഗാധരന്‍, എം.ഉഷ, പി.വി.പ്രമീള, ഗോകുല ബാലന്‍, എ. കോമളവല്ലി, പി.വി.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.