കേരള എന്‍.ജി.ഒ യൂണിയന്‍ ദയ ചാരിറ്റബില്‍ സൊസൈറ്റിക്ക് ആംബുലന്‍സ് സംഭാവന ചെയ്തു.
പരിയാരം: കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി നവകേരളം ജനപക്ഷ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് സമൂഹത്തിന് ഗുണപ്രദമാകുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായി വാങ്ങിയ ആംബുലന്‍സ് ദയ ചാരിറ്റബിള്‍ സൊസെറ്റിക്ക് കൈമാറി.
ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് 15 ആംബുലന്‍സുകള്‍ നല്‍കാന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാങ്ങിയ ആംബുലന്‍സാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റബിള്‍ സൊസൈറ്റിക്ക് കൈമാറിയത്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന ചടങ്ങില്‍ മുന്‍മന്ത്രി ഇ.പി.ജയരാജന്‍ ആംബുലന്‍സ് ഫ്ളാഗ്ഓഫ് ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ്‌കുമാര്‍ അദ്യക്ഷത വഹിച്ചു.
കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരന്‍, ദയ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ.പത്മനാഭന്‍, ഒ.വി.നാരായണന്‍, പി.പി.ദാമോദരന്‍, പി.ആര്‍.ജിജേഷ്, സീബ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.