ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി, നാലുപേര്‍ക്ക് പരിക്ക്-ഇവരെ നിലക്ക് നിര്‍ത്തണമെന്ന് നാട്ടുകാര്‍-

പരിയാരം: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി, നാലുപേര്‍ക്ക് പരിക്ക്.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് ഇന്നലെ രാത്രി 1.15 നാണ് സംഭവം നടന്നത്.

പിലാത്തറ സി.എം.നഗറിവെ റോജിഷ്(32), കുന്നരുവിലെ സുബിന്‍രാജ്(23), പിലാത്തറ സി.എം.നഗറിലെ റിജേഷ്(33), റെജിലേഷ്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരുവിലേക്ക് ഒരു രോഗിയുയെ മൃതദേഹവുമായി ട്രിപ്പ് പോയത് സംബന്ധിച്ച് നടന്ന തര്‍ക്കമാണ് കൂട്ടത്തില്ലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

മെഡിക്കല്‍ കോളേഡ് പരിസരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നിരന്തരമായി നടക്കുന്ന ഏറ്റുമുട്ടലുകള്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

ആറ് മാസം മുമ്പ് ഇവിടെ കത്തിക്കുത്ത് വരെ നടന്നിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരെ നിലക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട്

നാട്ടുകാര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇരുപതോളം ആംബുലന്‍സുകളാണ് പരിയാരത്തുള്ളത്.