മോറാഴയില്‍ സമരചരിത്രസ്മാരകവും മ്യൂസിയവും ഗവേഷണ ലൈബ്രറിയും സ്ഥാപിക്കുമെന്ന് ആന്തൂര്‍നഗരസഭാ ബജറ്റ്.

തളിപ്പറമ്പ്: മോറാഴ സമര ചരിത്ര സ്മാരക മ്യൂസിയവും ഗവേഷക ലൈബ്രറിയും നിര്‍മ്മിക്കാന്‍ ആന്തൂര്‍ നഗരസഭാ ബജറ്റില്‍ തുക വകയിരുത്തി.

രണ്ട് ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെച്ചത്.

ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ ആന്തൂര്‍ നഗരസഭക്ക് അന്‍പത് കോടി പത്ത് ലക്ഷത്തി തൊണ്ണൂറ്റിയാറായിരത്തി നാനൂറ്റിയെഴുത്തി മൂന്ന് കോടി രൂപ വരവും മുപ്പത്തിയൊമ്പത് കോടി പതിനേഴ് ലക്ഷത്തി

നാല്‍പ്പതിനായിരത്തി എണ്‍പത്തിയൊന്ന് കോടി രൂപ ചെലവും പത്ത് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷത്തി അന്‍പത്തിയാറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് രൂപ നീക്കിയിരിപ്പുമുണ്ട്.

നഗരസഭാ വൈസ് ചെയര്‍മാന്‍ വി.സതീദേവിയാണ് ബജറ്റ് അവതരിപ്പിച്ചത്.

മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്-നഗരസഭാ ആസ്ഥാന മന്ദിരത്തിന് 10 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചത് ആരംഭ ഘട്ടത്തിലാണ്.

ഇതിനോടനുബന്ധിച്ച് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ വകയിരുത്തി.

തടയണ നിര്‍മ്മാണത്തിന് 10 ലക്ഷം, പുതിയ മത്സ്യ-ഇറച്ചിമാര്‍ക്കറ്റിന് 25 ലക്ഷം, ആഴ്ച്ചച്ചന്തകള്‍ക്ക് 5 ലക്ഷം, മുട്ടക്കോഴി വിതരണത്തിന് 20 ലക്ഷം, ഒരു വീട്ടില്‍ ഒരു ചൂടാറാപ്പെട്ടിക്ക് 20 ലക്ഷം,

വയോജന കേന്ദ്രത്തിന് 10 ലക്ഷം, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 50 ലക്ഷം, ജലാശയ സംരക്ഷണത്തിന് 40 ലക്ഷം. നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.

കെ.വി.പ്രേമരാജന്‍, എം.ആമിന, ഓമന മുരളീധരന്‍, കെ.പി.ഉണ്ണികൃഷ്ണന്‍, സി.പി.മുഹാസ്, പി.വല്‍സല, കെ.വി.ഗീത, ഇ.അഞ്ജന, പി.കെ.മുജീബ്‌റഹ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മുന്‍ ചെയര്‍പേഴ്‌സന്‍ പി.കെ.ശ്യാമള, ജില്ലാ ആസുത്രണസമിതി ഉപാധ്യക്ഷന്‍ ടി.ഗംഗാധരന്‍, സി.പി.എം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് എന്നിവരും ബജറ്റവതരണ പരിപാടിയില്‍ പങ്കെടുത്തു.

ബജറ്റിലെ ന്യൂനത ചൂണ്ടിക്കാട്ടി സി.പി.ഐ അംഗം പി.കെ.മുജീബ്‌റഹ്മാന്‍

തളിപ്പറമ്പ്: ബജറ്റിലെ ന്യൂനത ചുണ്ടിക്കാട്ടി ആന്തൂര്‍നഗരസഭയിലെ ഏക സി.പി.ഐ അംഗം പി.കെ.മുജീബ്‌റഹ്മാന്‍.

ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത 12 പേരില്‍ 11 സി.പി.എം അംഗങ്ങളും ബജറ്റ് നിര്‍ദ്ദേശങ്ങളെ വാരിക്കോരി പുകഴ്ത്തിയപ്പോഴാണ് പ്രതിപക്ഷമില്ലാത്ത നഗരസഭാ കൗണ്‍സിലില്‍ പി.കെ.മുജീബ്‌റഹ്മാന്‍ ന്യൂനത ചുണ്ടിക്കാട്ടിയത്.

ആന്തൂര്‍ വ്യവസായ മേഖലയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പഠിക്കാനും പദ്ധതി നിര്‍ദ്ദേശിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കില്‍ ഏറെ

നന്നായിരിക്കുമെന്നായിരുന്നു ബജറ്റിനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ട് മുജീബ്‌റഹ്മാന്റെ നിര്‍ദ്ദേശം.

ഇത് ഗൗരവത്തിലെടുത്ത വൈസ് ചെയര്‍പേഴ്‌സന്‍ വി.സതീദേവി ഈ നിര്‍ദ്ദേശം ഗൗരവത്തിലെടുത്ത് ആവശ്യമായ നടപടികല്‍ സ്വീകരിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ ഉറപ്പുനല്‍കുകയും ചെയ്തു.

മുന്‍കാലങ്ങളിലൊന്നും ഇല്ലാതിരുന്ന ഈ ന്യൂനത ചുണ്ടിക്കാട്ടല്‍ പൊതുവെ കൗണ്‍സില്‍ യോഗത്തില്‍ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.