ആന്തൂരില്‍ പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് നികത്തി പി.കെ.മുജീബ്‌റഹ്‌മാന്‍.
ആന്തൂര്‍: പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് നികത്തി ആന്തൂര്‍ നഗരസഭയില്‍ പി.കെ.മുജീബ് റഹ്‌മാന്‍.
ഇന്ന് നടന്ന ആന്തൂര്‍ നഗരസഭയുടെ ബജറ്റ് സമ്മേളന ചര്‍ച്ചിടയിലാണ് ശ്രദ്ധേയമായ രണ്ട് നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചത്.
ബജറ്റിനെ പൂര്‍ണനമായി പിന്തുണക്കുന്നതായി അറിയിച്ച ശേഷമാണ് നഗരസഭയുടെ വികസനത്തിന് വേണ്ടിയുള്ള രണ്ട്‌നിര്‍ദ്ദേശങ്ങള്‍ സി.പി.ഐ അംഗമായ മുജീബ് റഹ്‌മാന്‍ മുന്നോട്ടുവെച്ചത്.
റോഡ് വികസനം പൂര്‍ത്തിയാവുന്നതോടെ ആന്തൂരിന്റെ പ്രാധാന്യം കുറയാതിരിക്കാന്‍ ഒരു ടൗണ്‍ഷിപ്പ് വളര്‍ത്തിയെടുക്കേണ്ട പ്രാധാന്യവും നഗരസഭാ പരിധിയില്‍ ഒരു മള്‍ട്ടിപ്ലെക്‌സ് സിനിമാ തിയേറ്ററും നിര്‍മ്മിക്കേണ്ടത് നഗരസഭ പ്രദേശത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നാണ് മുജീബ്‌റഹ്‌മാന്‍ നിര്‍ദ്ദേശിച്ചത്.
ചര്‍ച്ചക്ക് മറുപടി പറഞ്ഞ വൈസ് ചെയര്‍മാന്‍ വി.സതീദേവി ഈ രണ്ട് കാര്യങ്ങളും സജീവ പരിഗണനയിലാണെന്നും നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം പൂര്‍ത്തീകരിക്കപ്പെടുന്നതോടെ സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് ടൗണ്‍ഷിപ്പ് വികസിപ്പിച്ചെടുക്കുമെന്നും വ്യക്തമാക്കി.
മള്‍ട്ടിപ്ലക്‌സിനും സ്ഥലം കണ്ടെത്തുമെന്ന് അവര്‍ പറഞ്ഞു.
ഉപസംഹാരപ്രസംഗം നടത്തിയ ചെയര്‍മാന്‍ പി.മുകുന്ദനും മുജീബ്‌റഹ്‌മാന്റെ നിര്‍ദ്ദേശം പരാമര്‍ശിച്ചു.
ആകെയുള്ള 28 അംഗങ്ങളും ഭരണപക്ഷത്തായതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ സി.പി.എം കൗണ്‍സിലര്‍മാരും ബജറ്റിനെ മുക്തകണ്ഠം പ്രശംസിച്ചപ്പോഴാണ് മുജീബിന്റെ വേറിട്ട പ്രതികരണം ശ്രദ്ധേയമായത്.