ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോരത്തും സജീവം-പയ്യാവൂരില്‍ 4 കേസ്-

പയ്യാവൂര്‍: റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോര പ്രദേശങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കി.

പയ്യാവൂരില്‍ കണ്ണൂര്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും (DANSAF) പയ്യാവൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയില്‍ ആയത്.

പൈസക്കരി പടുവിലങ്ങ് പൂവത്തിങ്കല്‍ വീട്ടില്‍ അഭിഷേക് അലക്‌സാണ്ടറില്‍ നിന്നും 10 ഗ്രാം കഞ്ചാവാണ് പയ്യാവൂര്‍ എസ്.ഐ വിനോദന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്കു ലഹരി വസ്തുക്കള്‍ കടത്താന്‍ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ നര്‍കോട്ടിക് സ്‌ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു.

പയാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റു പരിശോധനയില്‍ കഞ്ചാവ് ഉപയോഗിച്ചതിന് കെ.എ.അജ്മല്‍, കാവുമ്പായി മഞ്ഞക്കുഴിയില്‍ വീട്ടില്‍ വിഷ്ണു ബാബു എന്നിവരേയും പോലീസ് പിടികൂടിയിരുന്നു.

ഓണം അടുത്തുവരുന്ന സാഹചര്യത്തില്‍ ലഹരി വസ്തുക്കളുടെ പരിശോധന പോലീസ് ശക്തമാക്കിയിരിക്കുകയാണ്. 2 ദിവസത്തിനിടെ 4 കഞ്ചാവ് കേസ് ആണ് പയ്യാവൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.