കുടുങ്ങി പക്ഷെ, രക്ഷപ്പെടുത്തി-
തളിപ്പറമ്പ്: ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്ക് വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി.
കരിമ്പം പനക്കാട് എല്‍.പി.സ്‌കുളിനു സമീപത്തെ ആള്‍ താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്നാണ് ചേര പാമ്പിനെ രക്ഷപ്പെടുത്തിയത്.
വീട്ടുപറമ്പിലെ കിണറിന് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക് വല പിന്നീട് പറമ്പില്‍ ഉപേക്ഷിച്ചിരുന്നു. ഈ വലയിലാണ് രണ്ട് മീറ്റര്‍ നീളമുള്ള ചേര കുടുങ്ങിയത്.
കഴിഞ്ഞ ദിവസം സമീപവാസികളാണ് വലയില്‍ കുടുങ്ങിയ പാമ്പിനെ കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെയും, മലബാര്‍ അവയര്‍നെസ് ആന്‍ഡ് റെസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ്
ലൈഫിന്റെയും റെസ്‌ക്യുവറായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി പ്ലാസ്റ്റിക്ക് വല മുറിച്ച് പാമ്പിനെ രക്ഷപ്പെടുത്തിയത്.
വലയില്‍ കുടുങ്ങിയതിനാല്‍ ശരീരത്തില്‍ പോറലേറ്റ പാമ്പിന് പ്രഥമശുശ്രൂഷ നല്കി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുകയായിരുന്നു.
പാമ്പ് വലയില്‍ കുടുങ്ങിയത് കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ മുറിവേറ്റ് മരണപ്പെടുമായിരുന്നുവെന്ന് അനില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.