അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു-

കണ്ണൂര്‍:അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയും ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത കാലഘട്ടമായിരുന്നുവെന്ന് ജനതാദള്‍(എസ്)സംസ്ഥാന ജന.സക്രട്ടറി പി.പി.ദിവാകരന്‍ പറഞ്ഞു.

ജനതാദള്‍ (എസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനതാദള്‍ (എസ്) ജില്ലാ പ്രസിഡണ്ട് കെ.മനോജ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജന.സെക്രട്ടറി ബാബുരാജ് ഉളിക്കല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാഗേഷ് മന്ദമ്പേത്ത്, ജില്ലാ സെക്രട്ടറി സി.ധീരജ്, കിസാന്‍ ജനത ജില്ലാ പ്രസിഡണ്ട് മുസ്തഫ ഹാജി,

യുവ ജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി.രാജേഷ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.സന്തോഷ്, ജയപ്രകാശ് ധര്‍മ്മടം, സിബി.കെ സന്തോഷ്, പി.പി.വിനോദ് കുമാര്‍, വെള്ളോറ നാരായണന്‍, ജമാല്‍ സിറ്റി എന്നിവര്‍ സംസാരിച്ചു.