ആശങ്കകള്‍ അകന്നു–ദേശീയ പാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ അടിപാതകള്‍ അനുവദിച്ചു

 

തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ വിവിധ ഇടങ്ങളില്‍ അടിപാതകളും മേല്‍പാതകളും അനുവദിച്ചതായി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.

12 മീറ്റര്‍ വീതിയിലും 4 മീറ്റര്‍ ഉയരത്തിലും അനുവദിച്ച അടിപാതകള്‍-

കോരന്‍പീടികയില്‍ കൊട്ടിയൂര്‍ നന്മഠം അമ്പലത്തിന് സമീപം,

കുപ്പം പാലത്തിന് സമീപം,

കുറ്റിക്കോല്‍ പാലത്തിന് സമീപം എന്നിങ്ങനെ മൂന്നെണ്ണമാണ്.

10 മീറ്റര്‍ നീളത്തിലും 4 മീറ്റര്‍ ഉയരത്തിലും കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപവും,

10 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ ഉയരത്തിലും കീഴാറ്റൂര്‍-പ്ലാത്തോട്ടം റോഡ്,

കൂവോട്-മുള്ളൂല്‍-ഏഴാം മൈല്‍ റോഡ്, കൂവോട്-തുരുത്തി റോഡില്‍ കുറ്റിക്കോല്‍ പാലത്തിന് സമീപം എന്നിങ്ങനെയും,

12 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ ഉയരത്തിലും കുപ്പം-പഴയങ്ങാടി റോഡിലും ആണ് അടിപാത നിര്‍മ്മിക്കുക.

12 മീറ്റര്‍ വീതിയിലും 37 മീറ്റര്‍ നീളത്തിലും ഉള്ള മേല്‍പാലം തളിപ്പറമ്പ്-പട്ടുവം റോഡില്‍ നിര്‍മ്മിക്കും.

ഇത് കൂടാതെ 70 മീറ്റര്‍ നീളത്തില്‍ 3 സ്പാനുകളോട് കൂടിയ 2 ഫ്‌ളൈ ഓവറുകള്‍ ബക്കളം-കടമ്പേരി റോഡിലും,

ധര്‍മശാല-പറശ്ശിനിക്കടവ് റോഡിലും നിര്‍മ്മിക്കും.

നേരത്തെ ദേശീയ പാത കടന്നു പോകുന്ന പ്രദേശങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുകയും ഇത് ജില്ലാ ഭരണകൂടത്തിന്റെ മുന്നില്‍ അവതരിപ്പിച്ച് പരിഹാരം കാണുന്നതിന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാത അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പാതകള്‍ യഥാര്‍ഥ്യമാകുന്നത്.

ഈ സംവിധാനങ്ങള്‍ വരുന്നത്തോട് കൂടി തളിപ്പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും

പൂര്‍ണ്ണമായും ജനങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ ആണ് പുതിയ പാതകള്‍ അനുവദിക്കപ്പെട്ടതെന്നും എം.എല്‍.എ പറഞ്ഞു.