പട്ടുവം അന്‍വര്‍ വധം വിചാരണ ജൂലായ് നാല് മുതല്‍- 22 സി.പി.എം പ്രവര്‍ത്തകര്‍ പ്രതികള്‍

തളിപ്പറമ്പ്: തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണക്ക്.

തളിപറമ്പ് പട്ടുവത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തുകയും, മറ്റൊരു യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി

കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിന്റെ വിചാരണ ജൂലായ് നാല് മുതല്‍ തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ഷൈന്‍ മുമ്പാകെ ആരംഭിക്കും.

പട്ടുവത്തെ ചാപ്പന്‍ തോട്ടത്തില്‍ അബ്ദുള്ളയുടെ മകന്‍ സി.ടി.അന്‍വര്‍ ആണ് (28) കൊല്ലപ്പെട്ടത്.

അന്‍വറിന്റെ സുഹൃത്തായ ചപ്പന്‍ വളപ്പില്‍ ജസീലിനാണ് അക്രമത്തില്‍ പരിക്കേറ്റത്.

2011 ജൂലായ് 5 ന് വൈകുന്നേരം അഞ്ചര മണിയോടെ കാവുങ്കല്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് വെച്ച് സി.പി.എം.പ്രവര്‍ത്തകരായ പട്ടുവം, മംഗലശ്ശേരി, ആന്തൂര്‍ സ്വദേശികളായ നീലാങ്കല്‍ എന്‍.കണ്ണന്‍ (53) തിരച്ചില്‍ വീട്ടില്‍ എന്‍.അനൂപ് (38) ചരമഞ്ചേരി വളപ്പില്‍ സി.വി.മനീഷ് (38) നടുവിലെ പുരയില്‍ സി.പി.അമിത്ത് (39)

കേളോത്ത് സുനില്‍കുമാര്‍ (51) ചക്കര വളപ്പില്‍ സി.വി.ബാബുരാജ് (52) ഏഴോത്തെ പി.വി.രാമകൃഷ്ണന്‍ മാസ്റ്റര്‍(62) എന്‍.അനില്‍കുമാര്‍ (50), മുറിയം തോട്ടില്‍ എന്‍.ഡെന്നീസ് (40) മുതുകുടയില്‍ പി.ബാലകൃഷ്ണന്‍ (65) തുടങ്ങി 22 പേരാണ് കേസിലെ പ്രതികള്‍.

ഒരു വീടിന്റെ പെയിന്റിംഗ് ജോലി കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു കൊല്ലപ്പെട്ട അന്‍വറും സുഹൃത്തുക്കളും. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.

പട്ടുവത്തെ സി.കെ.ദില്‍ഷാദിന്റെ പരാതി പ്രകാരമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പരിക്കേറ്റ ജസീല്‍, സി.കെ.റഷീദ്, കെ.പി.അഷറഫ്, സി.കെ.റാഷിദ്, പി.പി.പ്രമോദ്, കെ.ഇബ്രാഹിം, എം.പി.മുസ്തഫ, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയിരുന്ന സി.മുജീബ് റഹ്മാന്‍, ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, ഡോ.അബൂബക്കര്‍,ഡോ.മഹാബല ഷെട്ടി, പട്ടുവം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി പി.വി.പത്മനാഭന്‍,വില്ലേജ് ഓഫീസര്‍ എം.ഇ.കെ.പ്രിയ,

പോലീസ് ഓഫീസര്‍മാരായ യു.പ്രേമന്‍ കെ.ഇ.പ്രേമചന്ദ്രന്‍, ജോഷി ജോസഫ്, ടി.മധുസൂദനന്‍, പങ്കജാക്ഷന്‍, എ.കുഞ്ഞിക്കണ്ണന്‍, ടി.കെ.ബാബുരാജ്, ശശിധരന്‍, വി.വി.ഹരിദാസന്‍, എന്‍.വി.ചന്തുക്കുട്ടി, എന്‍.പത്മനാഭന്‍, എം.ബാലചന്ദ്രന്‍,

രതീശന്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ.കെ.പി.ബി.നിഷയാണ് ഹാജരാവുന്നത്. സംഭവം നടന്ന സ്ഥലം പ്രോസിക്യൂട്ടര്‍ പരിശോധന നടത്തിയിരുന്നു.