ടി.ടി.കെ.ദേവസ്വത്തില്‍ സി.പി.എം നിയമവാഴ്ച്ച അട്ടിമറിച്ചു: എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തില്‍ ഭരണാധികാരം ഉപയോഗിച്ച് സി പി എം നടപ്പാക്കുന്നത് നിയമവാഴ്ച്ച അട്ടിമറിച്ചുള്ള കിരാതഭരണമാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ പി ഗംഗാധരന്‍.

നിലവിലുള്ള ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റിനെ നിയമവിരുദ്ധമായി പുറത്താക്കി തങ്ങളുടെ ആഞ്ജാനുവര്‍ത്തിയെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കുകയും നിലവിലുള്ള എക്‌സിക്യുട്ടീവ് ഓഫീസറെ ഭരണാധികാരം ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കിയും ഭീഷണിപ്പെടുത്തിയും രാജിക്കത്ത് എഴുതി വാങ്ങി സര്‍വ്വീസില്‍ ജൂനിയറായ,

തങ്ങളുടെ പാര്‍ട്ടിക്കാരനായ മുല്ലപ്പള്ളി നാരായണനെ തികച്ചും നിയമവിരുദ്ധമായി ശിവരാത്രി മഹോല്‍സവത്തിനും തൃച്ചംമ്പരം ക്ഷേത്ര ഉല്‍സവത്തിനും മുന്നോടിയായി സുപ്രധാന സ്ഥാനങ്ങളില്‍ എത്തിച്ചത് ക്ഷേത്ര മഹോല്‍സവ വരവ്-ചെലവിലെ സാമ്പത്തിക

നേട്ടം ലക്ഷ്യം വെച്ചുള്ള സി പി എമ്മിന്റെ രാഷ്ട്രീയനീക്കമാണ്.
ലക്ഷക്കണക്കിന് രൂപ വരവും ചെലവുമുള്ള ഉല്‍സവകാലം തങ്ങളുടെ സ്വന്തക്കാരെ മഹാക്ഷേത്രങ്ങളുടെ ഭരണതലപ്പത്ത് അവരോധിച്ച് അഴിമതി നടത്താനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ നീക്കം ഭക്തജനങ്ങള്‍ തിരിച്ചറിയണമെന്നും ഗംഗാധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.