റോഡ് ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് യുവാവിനെ വീട്ടില്‍കയറി മര്‍ദ്ദിച്ചു.

പഴയങ്ങാടി: റോഡ് ഉപയോഗിക്കാന്‍ അനുവദിക്കാത്ത വിരോധത്തിന് യുവാവിനെ വീട്ടില്‍കയറി ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

മുട്ടം അങ്ങാടി സ്വദേശികളായ ഫൈസല്‍, ഗഫൂര്‍, ഖലിസ് എന്നിവരുടെ പേരിലാണ് കേസ്.

മുട്ടം വെള്ളച്ചാലിലെ പുതിയ വീട്ടില്‍ പി.വി.ഷംനദിനാണ്(27)മര്‍ദ്ദനമേറ്റത്.

ഡിസംബര്‍ നാലിന് രാത്രി 8.30 നാണ് സംഭവം നടന്നത്. ഷംനാദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ റോഡ് പ്രതികള്‍ക്ക്
ഉപയോഗിക്കാന്‍ അനുവദിക്കാത്ത വിരോധത്തിന് മര്‍ദ്ദിച്ചതെന്നാണ് പരാതി.