കര്‍ഷകന് മര്‍ദ്ദനം-വെജിറ്റബിള്‍ കട ഉടമകള്‍ക്കെതിരെ കേസ്.

ആലക്കോട്: പൈനാപ്പില്‍ തൂക്കം കുറച്ചു വില്‍പ്പന നടത്താന്‍ തയ്യാറാകാത്തതിന് കര്‍ഷകനെ വെജിറ്റബിള്‍കട ഉടമകള്‍ മര്‍ദ്ദിച്ചു.

തിമിരി മവ്വത്താനിയിലെ മംഗലത്തേല്‍ വീട്ടില്‍ ബേബി മംഗലത്തേലിനാണ്(62)മര്‍ദ്ദനമേറ്റത്.

12 ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം.

ആലക്കോട്ടെ പി.ജെ.വെജിറ്റബിള്‍ കടയുടമകളായ പി.ജെ.വിനു, പി.ജെ.ബിജു എന്നിവരാണ് ബേബിയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

ബേബി വില്‍പ്പനക്കായി കൊണ്ടുവന്ന 59 കിലോഗ്രാം പൈനാപ്പിളില്‍ നാല് കിലോ തൂക്കം കുറച്ച് നല്‍കണം എന്ന് കടയുടമകള്‍ ആവശ്യപ്പെട്ടത് സമ്മതിക്കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

ആലക്കോട് പോലീസ് കേസെടുത്തു.