ക്ഷേത്രം ഭാരവാഹികള്‍ക്ക് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.
ആലക്കോട്: ക്ഷേത്രം ഭാരവാഹികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

തൊമരക്കാട്ടെ അനൂപ് രാഘവന്‍, കെ.ജി.സനീഷ്, നിധിന്‍കുമാര്‍ എന്നിവരുടെ പേരിലാണ് കേസ്.
മെയ്-6 ന് വൈകുന്നേരം 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊമരക്കാട് ചെറിയപായം കരിഞ്ചാമുണ്ഡി ക്ഷേത്രം ഭാരവാഹികളായ തൊമരക്കാട്ടെ വടക്കേവീട്ടില്‍ വി.സി.സജി(49), ഉദയഗിരിയിലെ ഷൈജു(45) എന്നീ ക്ഷേത്രം ഭാരവാഹികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
പ്രതികള്‍ ക്ഷേത്രത്തില്‍ വെച്ച് തെയ്യംകെട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ ഇടപെടാന്‍ ശ്രമിച്ചതിനാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.
