പരസ്യമദ്യപാനത്തെ എതിര്‍ത്ത യുവാവിന് മര്‍ദ്ദനം

ചന്തേര: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടംഗസംഘം കഴുത്തിന് പൊട്ടിച്ച ഗ്ലാസ് കഷണം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.

നടക്കാവിലെ കൂലേരി വീട്ടില്‍ കെ.വി.രൂപേഷിനാണ്(38)പരിക്കേറ്റത്.

ഉദിനൂരിലെ മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 ന് വൈകുന്നേരം 5.30 ന് രൂപേക്ഷിനെ ആക്രമിച്ചത്.

നടക്കാവ് കാപ്പ് കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് അക്രമിസംഘം എത്തിയത്.