ശില്‍പയുടെ മുഖത്തടിച്ചു, ശ്രീസ്ഥയിലെ ചിരായുവിന്റെ പേരില്‍ കേസ്.

പരിയാരം: സ്വര്‍ണ്ണമാലയും പണവും തിരികെ ചോദിക്കാന്‍ പോയ യുവതിയെ മര്‍ദ്ദിച്ച മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.

ശ്രീസ്ഥയിലെ ചന്ദ്രന്‍ എന്ന ചിരായുവിന്റെ പേരിലാണ് കേസ്.

ജൂണ്‍ 1 ന് വൈകുന്നേരം 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കണ്ണൂര്‍ അലവില്‍ സ്വദേശി ശില്‍പ ഗോകുലം വീട്ടില്‍ ശില്‍പ സതീശന്‍ കല്ലടയുടെ(36)പരാതിയിലാണ് കേസ്.

പരിചയക്കാരനായ ചിരായുവിന് നല്‍കിയ സ്വര്‍ണമാലയും പണവും തിരികെ ചോദിച്ചപ്പോള്‍ ചീത്തവിളിക്കുകയും മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.