യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്.
ഉദിനൂര്‍: യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്.

മുതിരക്കൊവ്വലിലെ യു.ഷിബുവിനാണ്(33)മര്‍ദ്ദനമേറ്റത്.
14 ന് വിഷുദിനത്തില്‍ രാത്രി 12.30 ന് മുതിരക്കൊവ്വലിലെ ബൈജു കൈചെയിന്‍ കൈയില്‍ ചുറ്റി മുഷ്ടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് ഒരുമണിയോടെ ബൈജേഷ്, മനുക്കുട്ടന്‍, അജേഷ്, അനഘ് എന്നിവരും കണ്ടാലറിയാവുന്ന 10 പേരും സംഘം ചേര്‍ന്ന് ഷിബുവിനെയും സുഹൃത്തിനേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ചന്തേര പോലീസ് കേസെടുത്തു.
