വീടിന് സമീപം നടവഴിയില്‍ ചെളികെട്ടിക്കിടന്നത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം.

തളിപ്പറമ്പ്: വീടിന് മുന്നിലെ നടവഴിയില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്ത കുടുംബനാഥനെ മര്‍ദ്ദിച്ചു.

തളിപ്പറമ്പ് പൂക്കോത്ത്‌തെരുവിലെ ചെറിയൂര് വീട്ടില്‍ സി.വി.നാരായണനാണ്(65)മര്‍ദ്ദനമേറ്റത്.

കഴുത്തിന് കുത്തിപ്പിടിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി.

23 ന് രാവിലെ 7.30 നായിരുന്നു സംഭവം.

നാരായണന്റെ പരാതിയില്‍ രോഹിത്ത് എന്നയാള്‍ക്കെതിരെ കേസെടുത്തു.