മദ്രസ വരവു ചെലവ് കണക്കില്‍ സംശയം ചോദിച്ചതിന് മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ്: മദ്രസ ജനറല്‍ബോഡി യോഗത്തില്‍ വരവുചെലവ് കണക്ക് ചോദ്യം ചെയ്തതിന് മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ് മന്ന  കായക്കൂല്‍
വീട്ടില്‍ കെ.ഉമര്‍ ഫാറൂഖിനാണ്(48)മര്‍ദ്ദനമേറ്റത്.

ജൂലായ്-27 ന് വൈകുന്നേരം 5.30 ന് കുറ്റിക്കോല്‍ ജുമാമസ്ജിദ് മദ്രസയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദ്രസ ജനറല്‍ ബോഡി യോഗം നടന്നുകൊണ്ടിരിക്കെ അവതരിപ്പിച്ച വരവുചെലവ് കണക്കിനെ ഉമര്‍ ഫാറുഖ് ചോദ്യം ചെയ്തപ്പോള്‍ മെമ്പറായ കുറ്റിക്കോലിലെ അബ്ദുറഹ്മാന്‍ എന്നയാള്‍ ആക്രമിക്കുകായിരുന്നു.

പരിക്കേറ്റ ഉമര്‍ ഫാറൂഖ് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.