അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് മര്‍ദ്ദനം.
കണ്ണൂര്‍: ഗള്‍ഫില്‍ നാട്ടിലെത്തിയത് പണം അടിച്ചുമാറ്റിയാണെന്ന് അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍ ടൗണ്‍ പോലീസാണ് ജുനൈദ് എന്നയാളുടെ പേരില്‍ കേസെടുത്തത്.
ഇന്നലെ വൈകുന്നേരം 5.30 ന് തളാപ്പ് ജുമാമസ്ജിദിന് സമീപത്തായിരുന്നു സംഭവം.
ചാലില്‍ ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ കെ.അമല്‍(26)നാണ് മര്‍ദ്ദനമേറ്റത്.
അമലിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഷംന(30)എന്ന യുവതിയേയും മര്‍ദ്ദിച്ചതായി പരാതിയുണ്ട്.
