തളിപ്പറമ്പ്: വയോധികനെ മര്‍ദ്ദിച്ച ബസ് കണ്ടക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു.
കെ.എല്‍.13 എ.എക്‌സ്-7466 ബസ് കണ്ടക്ടര്‍ അഖിലിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
12 ന് വൈകുന്നേരം നാലിന് തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ച് പട്ടുവം മുള്ളൂലിലെ ദേര്‍മാല്‍ വീട്ടില്‍ ഡി.കുഞ്ഞിക്കണ്ണനെ(74) കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് കേസ്.
കുഞ്ഞിക്കണ്ണന്‍ ബസില്‍ കയറുമ്പോള്‍ സ്‌റ്റെപ്പില്‍ നിന്ന് അഖില്‍ തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത
വിരോധത്തിന് മര്‍ദ്ദിച്ചതായാണ് പരാതി.