ഭാര്യയെ തടഞ്ഞുനിര്‍ത്തി പരസ്യമായി മര്‍ദ്ദിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു.

ഇരിട്ടി: ഭാര്യയെ തടഞ്ഞുനിര്‍ത്തി പരസ്യമായി മര്‍ദ്ദിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു.

ഇരിട്ടി നടുവനാട് കൊട്ടുരങ്ങാട് കെ.ബാബുവിന്റെ പേരിലാണ് ഇരിട്ടി പോലീസ് കേസെടുത്തത്.

7 ന് രാവിലെ എട്ടോടെ ഇരിട്ടി പഴയബസ്റ്റാന്റ് ശീമാട്ടി ഫാന്‍സി ഷോപ്പിന് സമീപത്തുവെച്ചാണ് സംഭവം.

ചാവശേരി വെളിയമ്പ്ര പെരിയാത്തില്‍ പഴയപറമ്പത്ത് വീട്ടില്‍ എന്‍.സീബയെ(39)ഭാര്‍ത്താവ് ബാബു കൈപിടിച്ച് തടഞ്ഞുനിര്‍ത്തി കഴുത്തിന് അടിച്ചതായാണ് പരാതി.