ഉമ്മക്കും മകനും മര്‍ദ്ദനം-സഫീറിന്റെ പേരില്‍ പോലീസ് കേസ്.

തളിപ്പറമ്പ്: വാടകവീട്ടില്‍ അതിക്രമിച്ച് കടന്ന് ഉമ്മയേയും മകനേയും മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ് മന്നയിലെ ചപ്പന്റകത്ത് വീട്ടില്‍ സി.ഫാത്തിമ(62), മകന്‍ സദ്ദാം(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ സഫീര്‍ എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

23 ന് രാത്രി ഏഴരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.