അജ്‌നാസിന് അടി ജിന്‍സിനെതിരെ പോലീസ് കേസ്‌

കുടിയാന്‍മല: കഴിഞ്ഞവര്‍ഷം ഫ്‌ളിപ്കാര്‍ട്ട് ഡെലിവറി
നടത്താത്ത വിരോധത്തിന് ഈ വര്‍ഷം തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം, പോലീസ് കേസെടുത്തു.

നടുവില്‍ പോത്തുകുണ്ടിലെ കുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.അജ്‌നാസിനാണ്(26)മര്‍ദ്ദനമേറ്റത്.

ഫിബ്രവരി 22 ന് വൈകുന്നേരം 3.25 ന് കുടിയാന്‍മല നിര്‍മ്മല്‍കൂള്‍ബാറിന് സമീും വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

കുടിയാന്‍മല പോലീസ് ജിന്‍സ് ജോസ് എന്നയാളുടെ പേരില്‍ കേസെടുത്തു.