യുവാവിനെ മര്‍ദ്ദിച്ചു, മൂന്നുപേര്‍ക്കെതിരെ കേസ്.

കുടിയാന്‍മല: യുവാവിനെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു.

കുട്ടാപ്പി, റിജിന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഏരുവേശി വലിയപറമ്പ് താളംപ്ലാക്കല്‍ വീട്ടില്‍ സിജോയി തോമസിനാണ്(45) മര്‍ദ്ദനമേറ്റത്.

31 ന് രാത്രി 7.30 ന് ചളിമ്പറമ്പ് കുരിശുപള്ളിക്ക് സമൂപം റോഡരികില്‍ വെച്ച് സിജോയിയിയെ മര്‍ദ്ദിച്ച പ്രതികള്‍ രാത്രി 9.30 ന് വീട്ടിലെത്തി സിജോയിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ച് 13,000 രൂപ നഷ്ടം വരുത്തിയതായും പരാതിയുണ്ട്.

റിജിനുമായി വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളുടെ വൈരാഗ്യത്തിന് അക്രമം നടത്തിയതായാണ് പരാതി.