അതിയടം അയ്യപ്പന്‍കാവില്‍ ഉത്രവിളക്ക് മഹോല്‍സവത്തിന് നാളെ തുടക്കമാവും

പരിയാരം: അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോത്സവം മാര്‍ച്ച് 17,18,19 തീയതികളില്‍ നടക്കും.

17 ന് രാവിലെ ഉഷപൂജയും ഉച്ചപൂജയും. വൈകുന്നേരം തായമ്പകയും നിറമാലയും.

രാത്രി 9 ന് അതിയടം കാപ്പുങ്ങല്‍ നൂപുരനൃത്ത വിദ്യാലയത്തിന്റെ നൃത്തനിശ.

18 ന് ക്ഷേത്രം തന്ത്രി പൂന്തോട്ടത്തില്‍ പുടവരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉഷപൂജ, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ഉച്ചപൂജ എന്നിവ നടക്കും.

വൈകുന്നേരം 5 മണിക്ക് തായമ്പക, കേളി, കൊമ്പ്പറ്റ്. തുടര്‍ന്ന് മൂന്ന് പതിറ്റാണ്ട് കാലമായി വാദ്യശബ്ദപ്രചാരണ രംഗത്തെ നിറസാന്നിധ്യമായ രാമപുരം രാജുവിനെ വാദ്യശ്രീ പുരസ്‌ക്കാരം നല്‍കി ആദരിക്കും.

ചിറക്കല്‍ കോവിലകം സി.കെ.രവീന്ദ്രവര്‍മ്മ വലിയ രാജ, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

വൈകുന്നേരം 6.30ന് മഹാദീപാരാധനയും 7 ന് ഭഗവാന്റെ പുറത്തെഴുന്നള്ളത്തും.

തുടര്‍ന്ന് അഷ്ടപദി, പഞ്ചവാദ്യം, മേളം എന്നിവയും അണലിക്കാട്ട് മാധവന്‍ നമ്പൂതിരിയുടെ തിടമ്പ് നൃത്തം.

19 ന് രാവിലെ 8ന് നാഗത്തില്‍ സര്‍പ്പബലിയോടെ ഉത്രവിളക്ക് മഹോത്സവം സമാപിക്കുമെന്ന്

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എം.വി.വേണുഗോപാലന്‍, കണ്‍വീനര്‍ വി.വി.വിജയന്‍ എന്നിവര്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.