സി.പി.എം.ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ അക്രമം, പ്രതി പിടിയില്‍
തലശ്ശേരി: സി.പി.എം. സൈദാര്‍പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍.
ഗോപാലപേട്ട തിരുവാണി ക്ഷേത്രത്തിനടുത്തുള്ള ബൈത്തുല്‍ ഉമേബില്‍ പി.കെ.നസീല്‍ (24)നെയാണ് അറസ്റ്റ് ചെയ്തത്.
ടി.സി.ഉമ്മര്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്.
കൊടിമരവും ഫര്‍ണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട്.
അരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ തലശ്ശേരി പോലീസ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു.
തലശേരി മാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
നഗരസഭാ കൗണ്‍സിലര്‍ ടി.സി.അബ്ദുള്‍ ഖിലാബിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്.
പ്രതി മയക്ക് മരുന്നിന് അടിമയാണെന്നാണ് സൂചന.
അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറയുന്നു.
പ്രതിയെ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.
