എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍.
ആലക്കോട്: എസ്.ഐയെയും പോലീസ് സംഘത്തെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ആലക്കോട് അരങ്ങത്തെ രാമകൃഷ്ണന്റെ മകന്‍ ആശാരിവളപ്പില്‍ വീട്ടില്‍ എ.വി.രാഗേഷ്(34), കൊട്ടയാട്കവല നരിയന്‍പാറയിലെ മോഹനന്റെ മകന്‍ കുരുവിക്കാട്ട് വീട്ടില്‍ ബിന്റില്‍ മോഹന്‍(35) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 9.55 നായിരുന്നു സംഭവം.
അരങ്ങം കള്ള്ഷാപ്പിന് സമീപം ഇതരസംസ്ഥാന തൊഴിലാളിള്‍ താമസിക്കുന്ന കെട്ടിടത്തില്‍ അടിപിടി നടക്കുന്നതായ വിവരമറിഞ്ഞ് എസ്.ഐ കെ.ജെ.മാത്യു, സീനിയര്‍ സി.പി.ഒമാരായ ടി.എന്‍.ഗോപാലകൃഷ്ണന്‍, സി.വി.വിനില്‍ എന്നിവര്‍
പോലീസ് ജീപ്പില്‍ സ്ഥലത്തെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇരുവരും ചേര്‍ന്ന്‌പോലീസുകാരെ തടഞ്ഞുവെച്ച് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും എസ്.ഐ മാത്യുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വയറില്‍ കൈകൊണ്ട് കുത്തുകയും വിരല്‍ പിടിച്ച് തിരിക്കുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന പോലീസുകാരെയും സംഘം മര്‍ദ്ദിച്ചു.
പോലീസുകാര്‍ ബലംപ്രയോഗത്തിലൂടെയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.
എസ്.ഐക്കും പോലീസുകാര്‍ക്കും ആലക്കോട് സഹകരണ ആശുപത്രിയില്‍ ചികില്‍സ നല്‍കി.